KAURAVR MOVIE BOXOFFICE REPORT AND POSTERS

കൗരവരുടെ 29 വർഷവും, 90 കളിലെ മമ്മൂട്ടിയുടെ മറ്റൊരു സൗത്ത് ഇന്ത്യൻ ഹിറ്റിന്റെ പിറവിയും



ലോഹിതദാസ് എന്ന അനശ്വരനായ എഴുത്തുകാരന്റെ തൂലികയിൽ പിറന്ന്, ജോഷി എന്ന മലയാളത്തിന്റെ ക്രാഫ്റ്റ്മാന്റെ കയ്യൊപ് നിറഞ്ഞ ചിത്രം. ഒപ്പം മലയാളത്തിന്റെ മഹാനടന്മാരായ മമ്മൂട്ടിയുടേയും, തിലകന്റെയും, കന്നഡ സൂപ്പർ താരം വിഷ്ണുവർദ്ദന്റെയും മത്സരിച്ചഭിനയവും. SP വെങ്കിടേഷ് സംഗീതം കൊടുത്ത മനോഹര ഗാനങ്ങളും കൂടി ചേർന്ന കൗരവറുടെ പിറവിക്ക് ഇന്ന് 29 വർഷം 🔥
റിലീസായി വർഷങ്ങൾ പിന്നിട്ടിട്ടും ഇന്നും തിരക്കഥ ഒരു അത്ഭുതമായി തോന്നുന്ന ചിത്രമാണ് കൗരവർ.! ഒരു ചിത്രത്തിലെ വില്ലൻമാർ ആര്, നായകൻമാർ ആര് എന്ന് ചിത്രം കാണുന്ന പ്രേക്ഷകന് സംശയിക്കേണ്ടി വരുന്ന അവസ്ഥ.! തിലകന്റെ അലിയാറിന് തന്റെയും കൂട്ടാളികളുടെയും കുടുംബത്തെ ഇല്ലാതാക്കിയ പോലീസുകാരനോട് പ്രതികാരം ചെയ്യണം എന്ന് പ്രേക്ഷകൻ ചിന്തിക്കുമ്പോൾ തന്നെ, തന്റെ മകൾ ജീവനോടെ ഉണ്ടെന്നു മനസ്സിലാകുന്ന അവസ്ഥയിൽ ആ കൂട്ടത്തിൽ നിന്ന് മമ്മൂട്ടിയുടെ ആൻറണിയുടെ കൂറ് മാറ്റം അതേ പ്രേക്ഷകന് ന്യായികരിക്കേണ്ടിയും വരുന്നു. വിഷ്ണുവർദ്ധന്റെ ഹരിദാസ് IPS ആകട്ടെ യാവ്വനത്തിന്റെ ചോരത്തിളപ്പിൽ യൂണിഫോം ഇട്ടപ്പോൾ ചേയ്ത് പോയ കാര്യങ്ങൾക്കു പശ്ചാത്താപമായി അയാൾ ചെയ്യുന്ന പ്രവർത്തികൾ അയാളെയും ഒരു വില്ലൻ ആയി കാണുന്നതിൽ നിന്നും കാഴ്ചക്കാരെ തടയുന്നു. ഇങ്ങനെ വില്ലൻ - നായകൻ സങ്കൽപ്പങ്ങളെ അട്ടിമറിക്കുന്ന ഒരേ ഒരു മലയാള ചിത്രം കൗരവർ ആണ്...!!
ഇതിൽ മമ്മൂക്കയുടെ ആന്റണി കടന്നു പോകുന്ന മാനസികാവസ്ഥ അതി സങ്കീർണ്ണമാണ്. സ്വന്തം മകൾ ആ മൂന്നു പേരിൽ ഒരാൾ ആണെന്ന് അറിഞ്ഞപ്പോൾ ആരാണ് തന്റെ മകൾ എന്നറിയാതെ മൂന്ന് പേരെയും ഒരു പോലെ കാണേണ്ടി വരുന്നു. ഒരിക്കൽ പകയോടെ കൊല്ലാൻ നടന്നിരുന്നവരെ ഇപ്പോൾ ജീവൻ പണയം വെച്ച് സംരക്ഷിക്കേണ്ടി വരുന്നു. വല്ലാത്തൊരു മാനസികാവസ്ഥയിൽ ഉരുത്തിരിഞ്ഞു നിൽക്കുന്ന കഥാപാത്രം. സ്വന്തം ചോരയിൽ പിറന്ന മക്കൾ കഴിഞ്ഞേ ഒരു പിതാവിന് മറ്റു ഏത്‌ ബന്ധവും ഈ ഭൂമിയിലുള്ളൂ എന്നുള്ള ആ വലിയ പാഠം തന്നെയാണ് ഈ ചിത്രം നൽകുന്നതും ❤️
മമ്മൂക്കയുടെ കരിയറിലെ ദളപതിക്ക് ശേഷം രണ്ട് സൗത്ത് ഇന്ത്യൻ സൂപ്പർ താരങ്ങളുടെ സംഗമമായി ഒരുങ്ങിയ ചിത്രമാണ് കൗരവർ.. ഗംഭീര ഇനിഷ്യൽ കളക്ഷനിൽ തുടങ്ങി 100 ദിവസം കേരളത്തിലെ റിലീസ് സെൻററിൽ പ്രദർശിപ്പിച്ച കൗരവർ A ക്ലാസ് എന്നപോലെ B, C സെന്ററുകളിലും ഗംഭീര കളക്ഷൻ നേടി ആ വർഷത്തെ ഏറ്റവും വലിയ വിജയങ്ങളിൽ ഒന്നായി മാറി...!!
കൗരവരുടെ വിജയം കേരളത്തിൽ മാത്രം ഒതുങ്ങുന്നതായിരുന്നില്ല. ഒരു സൗത്ത് ഇന്ത്യൻ ഹിറ്റ് എന്ന് വിശേഷണത്തിന് അർഹമായിരുന്നു. തമിഴിൽ ക്ഷത്രിയ വംശം എന്ന പേരിൽ ഡബ്ബ് ചെയ്ത് ഇറക്കിയപ്പോഴും തകർത്തോടി. തമിഴ് നാട്ടിൽ മദ്രാസിൽ മാത്രം 4 തിയേറ്ററിൽ റിലീസ് ചെയ്ത ക്ഷത്രിയ വംശം 4 ഇടതും 50 ദിവസം ഓടി. കങ്കണം എന്ന പേരിൽ തെലുങ്കിലും കന്നടയിലും ഡബ്ബ് ചെയ്ത് ഇറക്കിയപ്പോളും ആന്ദ്രയിലും, കർണ്ണാടകയിലും വിജയക്കൊടി നാട്ടി. ആന്ധ്രയിൽ 180 ദിവസത്തോളം ആണ് ഓടിയത്. ജിസിസി യിലും മികച്ച വിജയം നേടി 🔥
1998 ൽ കൈഡിഗരു എന്ന പേരിൽ തെലുങ്കിലും, 2001 ൽ ദേവാസുര എന്ന പേരിൽ കന്നഡയിലും റീമേക്ക് ചെയ്ത ചിത്രം. ഹിന്ദിയിൽ റീമേക്ക് ചെയ്യാനുളള റൈറ്റ് 20 വർഷം മുൻപ് വിറ്റ് പോയിരുന്നെങ്കിലും പ്രോജക്ട് യാഥാർത്യമായില്ല. തിലകന്റെ റോളിൽ അമിതാബ് ബച്ചനെയും, മമ്മൂട്ടിയുടെ അനിൽ കപൂറിനെയും, വിഷ്ണു വർദ്ദന്റെ റോളിൽ ജാക്ക് ഷറോഫിനെയും വെച്ചായിരുന്നു അന്ന് ആലോചന നടന്നത്...!!!
@TeamMannadiarBrothers









1 comment:

  1. Kauravar Abhimanyuvine konnu. Aadyam ithihaasathilum. pinne box officilum

    ReplyDelete

Featured post

22 Years Of Valyettan

 22 Years Of Valyettan  ________ 2000 സെപ്റ്റംബർ 10ന് തിരുവോണ ദിനത്തിലാണ് വല്യേട്ടൻ തിയേറ്ററുകളിൽ എത്തിയത്.മലയാള സിനിമയിലെ നാളിതുവരെയുള്ള എല...