22 Years Of Valyettan
22 Years Of Valyettan
________
2000 സെപ്റ്റംബർ 10ന് തിരുവോണ ദിനത്തിലാണ് വല്യേട്ടൻ തിയേറ്ററുകളിൽ എത്തിയത്.മലയാള സിനിമയിലെ നാളിതുവരെയുള്ള എല്ലാ ഇനിഷ്യൽ കളക്ഷൻ റെക്കോർഡും തകർത്തെറിഞ്ഞു മുന്നേറിയ ചിത്രം വിതരണക്കാരുടെ കൃത്യമായ മാർക്കറ്റ് ഇല്ലായ്മ കാരണം Record Breaker നഷ്ടം ആയ ചിത്രം കൂടി ആയിരുന്നു.എന്നിരുന്നാലും പോയ വർഷത്തെ ഏറ്റവും വലിയ മൂന്നാമത്തെ പണം വാരി പടമായി മാറിയ ചിത്രം മോളിവുഡിലെ എണ്ണം പറഞ്ഞ All Time Block Buster മൂവികളിൽ ഇടം നേടി.
◼️കിങ്ങിനും, ട്രൂത്തിനും,ജാഗ്രതയ്ക്കും ശേഷം ഏറ്റവും കൂടുതൽ തിയേറ്ററിൽ റെക്കോർഡ് റീലീസ് ലഭിച്ച ചിത്രമായിരുന്നു വല്യേട്ടൻ.
◼️38 തിയേറ്ററുകളിൽ റീലീസ് ചെയ്ത വല്യേട്ടൻ 33 റീലീസ് സെന്ററുകളിലും 40 ദിവസം റെഗുലർ ഷോസിൽ പിന്നിട്ടു.റീലീസ് ചെയ്ത 31 സെന്ററിലും റെഗുലർ ഷോസിൽ 50 ദിവസവും 5 തീയേറ്ററിൽ റെഗുലർ ഷോസിൽ 100 ദിവസം പിന്നീടുകയും ചെയ്തു.
◼️മലയാള സിനിമ ചരിത്രത്തിൽ ആദ്യമായിയാണ് ഒരു സിനിമ 31 സെന്ററിൽ 50 ദിവസം പിന്നിടുന്നത്.
◼️38 തീയേറ്ററിൽ റീലീസായ വല്യേട്ടൻ 33 റീലീസ് സെന്ററുകളിൽ നിന്നും 100 ദിവസം കൊണ്ട് 7 കോടി 50 ലക്ഷം രൂപ നേടി.നരസിംഹത്തിന് ശേഷം റീലീസ് സെന്ററുകളിൽ നിന്ന് 7.50 കോടി നേടുന്ന 2മത്തെ ചിത്രം കൂടിയായിരുന്നു വല്യേട്ടൻ.
◼️100 ദിവസം കൊണ്ട് തിരുവനന്തപുരത്ത് നിന്നും 20 ലക്ഷം Share ൽ 60 ലക്ഷത്തിന് മുകളിൽ സെന്റർ ഗ്രോസ് വന്നു.
A ക്ലാസ് സെന്ററിന് ഉപരി ബി,സി സെന്ററുകളിലും ചിത്രം വലിയ വിജയം നേടി.
ഇരിട്ടി ന്യൂ ഇന്ത്യ,നൂറനാട് ജനത,ഓച്ചിറ പ്രിമിയർ എന്നീ ബി സെന്ററുകളിൽ ചിത്രം 50 ദിവസം ഓടി.
◼️ഇനിഷ്യലിൽ റെക്കോർഡ് സൃഷ്ടിച്ച വല്യേട്ടൻ 10 ദിവസം കൊണ്ട് നരസിംഹം എടുത്ത 65 ലക്ഷം ഷെയർ മറികടന്ന് പുതു റെക്കോർഡ് സൃഷ്ടിച്ചു.10 ദിവസം കൊണ്ട് ചിത്രം 75 ലക്ഷം ഷെയർ നേടി. 14 ദിവസം കൊണ്ട് ഒരു കോടി 25 ലക്ഷം ഷെയർ നേടിയ വല്യേട്ടൻ രണ്ട് ആഴ്ച കൊണ്ട് ഏകദേശം 3 കോടി 75 ലക്ഷം ഗ്രോസ് കളക്ഷൻ നേടി.
◼️കേരളത്തിൽ കൂടാതെ ചിത്രം ഗൾഫ് രാജ്യങ്ങളിൽ റീലീസ് ചെയ്തപ്പോഴും വമ്പൻ വിജയം നേടി.ദുബായ് അൽ പ്ലാസ ,അൽ നാസർ എന്നീ തീയേറ്ററുകളിൽ 25 ദിവസം പിന്നിട്ട് വല്യേട്ടൻ ചരിത്രം സൃഷ്ടിച്ചു.
അൽ നാസറിൽ 4 ഷോ വീതവും,അൽ പ്ലാസയിൽ നൂൻ ഷോയുമായാണ് വല്യേട്ടൻ പ്രദർശിപ്പിക്കുന്നത് എന്നു വെള്ളിനക്ഷത്രം റിപ്പോർട്ട് ചെയ്തതും ചുവടെ കൊടുക്കുന്നു.
കൂടാതെ ഷാർജയിലെ മെട്രോ,അൽ ഹമറ തിയേറ്ററുകളിൽ 3 വാരവും പ്രദർശിപ്പിച്ചു.
ഈ തീയേറ്ററുകളിൽ ഇത്ര ദിവസം പിന്നിടുന്ന ആദ്യ ചിത്രം കൂടിയായിരുന്നു വല്യേട്ടൻ.
ഇന്ത്യ മുഴുവൻ തരംഗമായ ഇന്ത്യന്റെയും, മമ്മൂട്ടിയുടെ തന്നെ കിങ് ന്റെയും റെക്കോർഡാണ് ചിത്രം മറികടന്നത് എന്ന് പറയുമ്പോൾ തന്നെ മനസിലാക്കാം ഇവിടെ പല പ്രമുഖ താരങ്ങളുടെയും അന്നത്തെ ഓവർസീസ് മാർക്കറ്റിൽ മമ്മൂട്ടിക്ക് എത്രയോ പുറകിലായിരുന്നുയെന്ന്.
◼️ബോക്സ്ഓഫീസ് നേട്ടങ്ങൾ കൂടാതെ മിനി സ്ക്രീനിൽ വന്നപ്പോഴും ചിത്രം റെക്കോർഡുകൾ സൃഷ്ടിച്ചു.
2 മണിക്കൂർ 45 മിനിറ്റ് ഉള്ള ചിത്രം മിനി സ്ക്രീന് പ്രദർശനം കഴിഞ്ഞത് 7 മണിക്കൂർ കൊണ്ടാണ്.
32 ലക്ഷം (18+15) രൂപയ്ക്ക് സാറ്റലൈറ്റ് റൈറ്റ് വിറ്റ് പോയ ചിത്രം 2001 ഓണ നാളിൽ ടെലികാസ്റ്റ് ചെയ്തു ഏതാണ്ട് 2 കോടി രൂപയോളം പരസ്യ വരുമാനം ഉണ്ടാക്കി എന്ന് സംവിധായകൻ ഷാജി കൈലാസ് തന്നെ പിന്നീട് പറഞ്ഞതും ചുവടെ കൊടുക്കുന്നു.
2000 ത്തിന് ശേഷം റീലീസ് ചെയ്‌ത ചിത്രങ്ങളിൽ ഏറ്റവും കൂടുതൽ ടെലികാസ്റ്റ് ചെയ്യപ്പെട്ടതും. ഓരോ ടെലികാസ്റ്റിലും 1TVR പോയിന്റ് നേടുന്ന അപൂർവം ചില ചിത്രങ്ങളിൽ ഒന്നാണ് വല്യേട്ടൻ.
Post a Comment