INDUSTRY HIT MEESHA MADHAVAN

 മലയാളികൾ നെഞ്ചിലേറ്റിയ ജനപ്രിയതയ്ക്ക് ഇന്ന് 53 വയസ്സ് പൂർത്തിയാകുന്ന വേളയിൽ ഞങ്ങൾ അദ്ദേഹത്തിന്റെ ആരാധകർക്ക് കൊടുക്കുന്ന ഏറ്റവും വലിയ പിറന്നാൾ സമ്മാനമാണ് ദിലീപിന്റെ കരിയറിലേ തന്നെ ഏറ്റവും വലിയ വിജയമായ 'മീശമാധവൻ' നേടിയ ചരിത്ര നേട്ടങ്ങളും അവ മലയാള സിനിമയ്ക്ക് നേടി കൊടുത്ത റെക്കോർഡുകളും കോർത്തിണക്കിയ ഈ പോസ്റ്റ്..!


സൂപ്പർ താരങ്ങൾ എല്ലാം നിറം മങ്ങിയ 2002 കാലത്ത് ദിലീപിന്റെ ലക്കി ദിവസങ്ങളിൽ ഒന്നായ ജൂലൈ 4നാണ് മീശമാധവൻ റീലീസ് ആകുന്നത്. അന്നേ വരെ നില നിന്നിരുന്ന തെങ്കാശിപ്പട്ടണത്തിന്റെ കേരള കളക്ഷൻ റെക്കോർഡ് തകർത്തു എറിഞ്ഞ സിനിമ ഫൈനൽ കളക്ഷനിലും സെന്റർ ഗ്രോസ്സിലും ഒരു പോലെ പുതു റെക്കോർഡുകൾ സ്ഥാപിച്ചു..
മമ്മൂട്ടിയും, മോഹൻലാലും, സുരേഷ് ഗോപിയും അടക്കം സൂപ്പർ താരങ്ങൾ ഉണ്ടായിട്ടും മലയാള സിനിമ ചരിത്രത്തിൽ ആദ്യമായി ഒരു സെന്ററിൽ നിന്ന് മാത്രം ഒരു കോടി ഗ്രോസ് നേടുന്ന മൂവി എന്ന നേട്ടം സ്വന്തമാക്കാൻ 2002 ൽ ദിലീപ് തന്നെ വേണ്ടി വന്നു. 2013 മൾട്ടി യുഗത്തിന് മുൻപ് വരെ ഒരു മോഹൻലാൽ ചിത്രങ്ങൾക്ക് പോലും 1 കോടി സെന്റർ ഗ്രോസ് എന്ന നേട്ടം സ്വന്തമാക്കാൻ കഴിഞ്ഞിട്ടില്ല എന്നു പറയുമ്പോൾ തന്നെ 2002 ൽ മീശമാധവൻ എറണാകുളത്ത് നേടിയ 1 കോടി നേട്ടം എത്ര വലുതായിരുന്നു എന്ന് വ്യക്തമാണ്. കൊല്ലത്തും തെങ്കാശിയുടെ പേരിലുള്ള സർവകാല റെക്കോർഡ് കളക്ഷൻ മറികടന്ന സിനിമ കാസർകോട് മുതൽ പാറശാല വരെയും ചെറുതും വലുതുമായ മിക്ക പട്ടണത്തിലും പുതു പുതു റെക്കോർഡുകൾ സൃഷ്ടിച്ചു..
തിയേറ്റർ റണ്ണിങ്ങ് നോക്കിയാൽ 125 ദിവസം 6 തിയേറ്ററിലും, 175 ദിവസം 5 തിയേറ്ററിലും പൂർത്തിയാക്കിയ മീശമാധവൻ വർഷം ഇത്ര കഴിഞ്ഞിട്ടും മറ്റൊരു മൂവിക്കും ഈ റെക്കോർഡ് തിയേറ്റർ സ്റ്റാറ്റ്സ് മറികടക്കാൻ കഴിഞ്ഞിട്ടില്ല. എറണാകുളം ഷേണായിസ് കോംപ്ലസിൽ 220+ ൽ പരം ദിവസം പൂർത്തിയാക്കിയ സിനിമ അവസാനമായി കേരളത്തിൽ 220+ ദിവസം പൂർത്തിയാക്കിയ മലയാള സിനിമ കൂടി ആണ്. കളക്ഷനിൽ സർവകാല റെക്കോർഡ് തീർത്തപ്പോൾ പിറന്നത് മലയാള സിനിമ കണ്ട എക്കാലത്തേയും ഏറ്റവും വലിയ വിജയവും ദിലീപ് എന്ന പുതിയൊരു താരോദയവുമായിരുന്നു. ഇന്ത്യടുഡേ മുതൽ അന്നത്തെ മിക്ക സിനിമ വാരികകളും, ട്രാക്കർസും, പ്രൊഡ്യൂസേർസും, വിതരണക്കാരും, മലയാള സിനിമ ലോകവും ഒന്നടങ്കം ചരിത്ര വിജയം എന്ന പറഞ്ഞ മൂവി കൂടിയായിരുന്നു മീശമാധവൻ..
ഇത് വരെ പറഞ്ഞ കാര്യങ്ങൾ എല്ലാം തന്നെ ഏതൊരു മലയാളി പ്രേക്ഷകർക്കും അറിയാവുന്ന കാര്യങ്ങൾ തന്നെയാണ്..!
മലയാള സിനിമ കണ്ട എക്കാലത്തേയും ഏറ്റവും വലിയ വിജയങ്ങളിലൊന്നായ സിനിമയെ വർഷങ്ങൾക്ക് ശേഷം സോഷ്യൽ മീഡിയയിൽ ചില കൂട്ടർ വെള്ളിനക്ഷത്രം ഫാൻ മെയിൽ റിപ്പോർട്ടുകളുടെയും, എഡിറ്റിംഗ് റിപ്പോർട്ടുകളിലൂടെയും വെളിച്ചത്തിൽ അവരുടെ സ്വാർത്ഥതാൽപ്പര്യത്തിന് വേണ്ടി മനപൂർവം മീശമാധവനെ ചരിത്ര വിജയമല്ല എന്നു വരുത്തിതീർക്കാൻ ശ്രമിച്ചു കൊണ്ടിരിക്കുമ്പോൾ അതിന്റെയെല്ലാം ആയുസ്സ് അൽപ്പം സമയം മാത്രമായിരിക്കും എന്നു ഒരിക്കൽ എങ്കിലും ചിന്തിക്കണമായിരുന്നു. കാരണം, വർഷവാസനമുള്ള ഇയർ എൻഡിലും പിന്നീട് പല വർഷങ്ങളിലും ഒരു പോലെ ചരിത്ര വിജയം എന്നു മെൻഷൻ വന്ന അപൂർവം ചില മൂവികളിൽ ഒന്നാണ് മീശമാധവൻ. അത്തരത്തിലുള്ള റിപ്പോർട്ടാണ് ഇന്ന് മന്നാഡിയാർ ബ്രാദേഴ്‌സ് നിങ്ങളുടെ മുന്നിലേക്ക് എത്തിക്കുന്നത്.!😉✋️
1) 2004 ൽ രസികൻ റീലീസ് ആകുന്ന മുന്നേ വെള്ളിനക്ഷത്രം മാഗസിനിൽ വന്ന റിപ്പോർട്ട് ആണ് ചുവടെ ഉള്ളത് 👇
"ചരിത്ര വിജയമായ മീശമാധവന് ശേഷം ലാൽ ജോസും ദിലീപും ഒന്നിക്കുന്ന രസികൻ ഈ ആഴ്ച പ്രദർശനത്തിനെത്തും"
2) മറ്റൊന്ന് 2010 ഡിസംബറിൽ വന്ന ചിത്രഭൂമി റിപ്പോർട്ടും 👇🏻
"തുടർന്ന് മലയാള സിനിമാ ചരിത്രത്തിലെ ഏറ്റവും കൂടുതൽ കളക്ഷൻ ലഭിച്ച ലാൽ ജോസിന്റെ മീശ മാധവൻ തകർപ്പൻ വിജയം നേടിയതോടെ ദിലീപ് ഒന്നാം നിരയിലെത്തി"
അതായത് 2004 ലും, പിന്നീട് 2010ലും വന്ന റിപ്പോർട്ടുകളിൽ കൃത്യമായി 'ചരിത്ര വിജയം' എന്ന് റിപ്പോർട്ട്‌ ഉള്ള ചുരുക്കം ചില മൂവികളിലൊന്നായ മീശ മാധവനെയാണ് ചിലർ ഫാൻ മെയിലുകളുടെയും, എഡിറ്റിങ് റിപ്പോർട്ടുകളുടെയും വെളിച്ചത്തിൽ ഇൻഡസ്ട്രി ഹിറ്റ് അല്ല എന്ന് വാദിച്ചത് എന്നോർക്കണം. ഇത്തരത്തിലുള്ള പല റിപ്പോർട്ടുകളും മനപൂർവം ഒളിപ്പിച്ചു വെച്ചു ഒരു സിനിമയുടെ യഥാർത്ഥ ചരിത്ര നേട്ടത്തെ സോഷ്യൽ മീഡിയയിൽ മറച്ചു വെച്ചു സ്വന്തം താരത്തിന്റെ ഹിറ്റ് ചിത്രങ്ങളെ തള്ളി നടക്കുക എന്നതാണ് ഇത്തരക്കാരുടെ പണി..
കേരളത്തിലെ ഒരു സെന്റർകളിലും മാന്യമായ സെന്റർ ഗ്രോസ് പോലും ഇല്ലാത്ത പടങ്ങളും, സാധ സൂപ്പർ ഹിറ്റായ ചിത്രങ്ങളും വരെ ഏതെങ്കിലും മാഗസിനുകളിൽ ഇനീഷ്യൽ ടൈമിൽ റെക്കോർഡ് എന്ന് കണ്ടാൽ ആ പടങ്ങളെ എടുത്ത് ഓൾ ടൈം ബ്ലോക്ക്‌ ബസ്റ്റർ മുതൽ ഇൻഡസ്ട്രി ഹിറ്റ്‌ വരെ ഇന്ന് സോഷ്യൽ മീഡിയയിൽ തള്ളി നടക്കുന്നവർ ആണ് മീശമാധവന്റെ വിജയത്തെ എതിർക്കുന്നത് എന്നോർക്കണം. സ്വന്തം നടന്റെ ഒഴിച് മലയാളത്തിലെ മറ്റൊരു നടന്റെ പടങ്ങളും 100 കണക്കിന് ക്രെഡിബിൾ ആയുള്ള വ്യക്തമായ പ്രൂഫ്‌ കൾ നിരത്തി കാണിച്ചാൽ പോലും അംഗീകരിക്കാത്ത ആ പ്രമുഖ ഫാൻസ്‌ ചരിത്ര വിജയം ആയ മീശമാധവനെയൊക്കെ തള്ളി കളയുന്നത് സ്വാഭാവികം എന്ന് വേണം കരുതാൻ..
ദിലീപിന്റെ ചിത്രങ്ങളെ മാത്രമല്ല മമ്മൂട്ടി, സുരേഷ് ഗോപി അടക്കമുള്ള നടന്മാരുടെ പഴയ ചിത്രങ്ങളെ താറടിച്ച് കാണിക്കാൻ മേൽ പറഞ്ഞ സൈബർ ക്രിമിനലുകൾ പഴയ മാഗസിൻ എടുത്ത് ക്രോപ്പ് ചെയ്തും, എഡിറ്റിംഗ് നടത്തിയും സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുന്നത് നിത്യ സംഭവമാണ്. അത്തരം സംഭവങ്ങൾ പല തവണയായി ഈ പേജിലൂടെ നിങ്ങൾക്ക് മുന്നിൽ തെളിവ് സഹിതം ഞങ്ങൾ എത്തിച്ചിട്ടുമുള്ളതാണ്..
ബൈ ദി ബൈ,
ദിലീപ് എന്ന അന്നത്തെ വളർന്നു വരുന്ന ഒരു യുവതാരം ഇട്ട് റെക്കോർഡ് തകർക്കാൻ നീണ്ട 11 വർഷം എടുത്ത ആ പ്രമുഖ നടന്റെ ഫാൻസിനെ സ്മരിച്ചു കൊണ്ട് ദിലീപേട്ടന്റെ ജന്മദിന സമ്മാനമായി ഞങ്ങൾ ഈ പോസ്റ്റ്‌ ദിലീപേട്ടനും അദ്ദേഹത്തെ സ്നേഹിക്കുന്നവർക്കും സമ്മാനിച്ചു കൊണ്ട് നിർത്തട്ടെ..🙏☺️

No comments

Featured post

22 Years Of Valyettan

 22 Years Of Valyettan  ________ 2000 സെപ്റ്റംബർ 10ന് തിരുവോണ ദിനത്തിലാണ് വല്യേട്ടൻ തിയേറ്ററുകളിൽ എത്തിയത്.മലയാള സിനിമയിലെ നാളിതുവരെയുള്ള എല...