DILEEP STAR VALUE 2001

 സൂപ്പർതാരങ്ങൾ മലയാള സിനിമാലോകം അടക്കി വാഴുന്നതിനിടയിൽ അയൽപ്പക്കത്തെ പയ്യന്റെ ലാളിത്യത്തിൽ മലയാളി പ്രേക്ഷകരുടെ മനസ്സിലേക്ക് കയറിക്കൂടിയ താരമാണ് ഗോപാലകൃഷ്ണൻ എന്ന ദിലീപ്.!




സഹസംവിധായകന്റെ റോളില് സിനിമാ ജീവിതം തുടങ്ങി പിന്നീട് നടനെന്ന നിലയിൽ അതിപ്രശസ്തനായി. ചെറിയ വേഷങ്ങളിൽ നിന്നും വലിയ വേഷങ്ങളിലേക്കും വലിയ വേഷങ്ങളിൽ നിന്നും കുടുംബപ്രേക്ഷരുടെ പ്രിയങ്കരൻ എന്ന ജനകീയമുദ്രയിലേക്കുള്ള വഴിയിൽ ദിലീപ് പകർന്നാടിയത് അത്യന്തം ശ്രമകരമായ വ്യത്യസതമാർന്ന വേഷങ്ങൾ..
1992 ൽ എന്നോടിഷ്ടം കൂടാമോ എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിൽ മുഖം കാണിച്ചു. 94 ൽ റിലീസായ മാനത്തെ കൊട്ടാരമാണ് ശ്രേദ്ധേയനാക്കുന്നത്. സല്ലാപം, കല്യാണസൗഗന്ധികം, ഈ പുഴയും കടന്ന്, പഞ്ചാബി ഹൗസ്, ഉദയപുരം സുൽത്താൻ തുടങ്ങിയ വിജയ ചിത്രങ്ങളോടെ ദിലീപ് കുടുബ പ്രേക്ഷകർക്ക് പ്രിയങ്കരനായി മാറി..
2000 എന്ന വർഷമാണ് ദിലീപിന്റെ കരിയറ് തന്നെ മാറ്റി മറിച്ചത്. തെങ്കാശിപട്ടണം, ജോക്കർ, ഡാർലിംഗ് ഡാർലിംഗ് തുടങ്ങിയ വിജയങ്ങളിലൂടെ ആ വർഷം തിളങ്ങി നിൽക്കുകയും ദോസ്ത്, പറക്കും തളിക, രാക്ഷസരാജാവ്, കുബേരൻ, മഴത്തുള്ളികിലുക്കം, മീശമാധവൻ, കുഞ്ഞിക്കൂനൻ, കല്യാണരാമൻ എന്നിങ്ങനെ 2001 ലും 2002 ലും തുടർച്ചയായി വിജയം കൈവരിക്കുകയും ചെയ്തതോടെ ദിലീപ് അഭിനയിച്ച ചിത്രങ്ങൾക്ക് മിനിമം ഗ്യാരൻറി ഉറപ്പിച്ചു. അതിൽ മീശമാധവൻ മലയാള സിനിമയിലെ എക്കാലത്തേയും വലിയ വിജയവുമായി..
ഒരു സോളോ ഇൻഡസ്ട്രി ഹിറ്റ് അടക്കം മൂന്ന് ഇൻഡസ്ടിയൽ ഹിറ്റിന്റെ ഭാഗവുമായി മാറിയ ദിലീപ് (തെങ്കാശിപട്ടണം, മീശമാധവൻ, ട്വന്റി20)
മമ്മൂട്ടിക്കും, മോഹൻലാലിനും, സുരേഷ് ഗോപിക്കും ശേഷം ഏറ്റവും കൂടുതൽ വില മതിക്കുന്ന താരവും ഒരു കാലത്ത് ഇവരെക്കാൾ മുകളിലും എത്തിപ്പെടുമെന്ന അവസ്ഥ തോന്നിപ്പിച്ച ഏക സൂപ്പർ താരമെന്ന നേട്ടവും സ്വന്തമാക്കി..
"ഒന്നുമില്ലായ്മയിൽ നിന്ന് വന്നു എല്ലാം വെട്ടിപിടിച്ചു തന്റെ പേരിൽ ഒരു സാമ്രാജ്യം തന്നെ സൃഷ്ടിച്ച രാജകുമാരന്റെ കഥ പോലെ ആണ് ദിലീപിന്റെ സിനിമ കരിയറും" 🔥
സൂപ്പർ താരങ്ങൾ നിറം മങ്ങിയ 2001, 2002 കാലത്ത് മലയാള സിനിമയെ പിടിച്ചു നിർത്തിയത് ദിലീപ് ചിത്രങ്ങളായിരുന്നു. സൂപ്പർ താര പദവി നേടുന്ന മുന്നേ തുടർച്ചയായി 2 വർഷങ്ങളിൽ ഉപനായകനായും, നായകനായും ഇൻഡ്സ്‌സ്ട്രി ഹിറ്റുകൾ നേടിയ ഏക നടനും ഒരു പക്ഷെ ദിലീപ് മാത്രമായിരിക്കും. മിനിമം ഗാറന്റിയിലും പ്രേക്ഷക സ്വീകര്യതയിലും എതിരില്ലാത്ത ഒന്നാം നിരക്കാരൻ ആയി മാറിയപ്പോൾ മലയാളികൾ അദ്ദേഹത്തിന് നൽകിയ ജനപ്രിയ പട്ടവും ഇന്നും കൈ മോശം വരാതെ കാത്തുസൂക്ഷിക്കാൻ കഴിയുന്നുണ്ടേൽ അത് അദ്ദേഹത്തിന്റെ പരിശ്രമത്തിന്റെയും ഹാർഡ് വർക്കിന്റെയും ഫലമാണ്..!
ഒരു താരമെന്നതിനു അപ്പുറത്തേക്ക് ഒരു സാധാരണക്കാരന്റെ പൾസ് മനസ്സിലാക്കാൻ എളുപ്പം കഴിയുന്ന സ്വാഭാവിക നടൻ കൂടി ആണ് ദിലീപ്. മിമിക്രീ രംഗത്തിൽ നിന്ന് സിനിമയിലെത്തിയത് കൊണ്ടാവാം പലപ്പോയും വിവേചനങ്ങൾ നേരിടേണ്ടി വന്നത്. ദിലീപിന് ലഭിച്ചട്ടുള്ള അംഗീകാരങ്ങൾ അദ്ദേഹത്തിന്റെ കഴിവുമായി തട്ടിച്ചു നോക്കുമ്പോൾ ഒന്നുമല്ലെന്ന് പറയേണ്ടി വരും..
നിർമ്മാതാവ് എന്ന നിലയിലും വിജയം കൈവരിക്കാൻ ദിലീപിന് സാധിച്ചിരുന്നു. സിഐഡി മൂസ, റൺവെ, ട്വന്റി ട്വന്റി തുടങ്ങിയ കൊമേർഷ്യൽ സിനിമകളോടൊപ്പം ടി വി ചന്ദ്രന്റെ കഥാവശേഷനും നിർമ്മിച്ച് മികച്ച ചിത്രത്തിനുള്ള സംസ്ഥാന പുരസ്കാരവും നേടി..
അഭിപ്രായങ്ങൾക്കൊത്ത വിജയം കിട്ടാതെ പല ചിത്രങ്ങളും വലയുന്ന അവസരത്തിൽ പോലും മിക്സഡ് വോം കിട്ടിയ ചിത്രങ്ങൾ പോലും തന്റെ വ്യക്തപ്രഭാവം കൊണ്ട് വിജയങ്ങൾ ആക്കി മാറ്റാൻ സാധിച്ചു എന്നത് ദിലീപ് എന്നാ താരത്തിന്റെ പ്രത്യേകതയാണ്..
കള്ളനായും, പോലീസ് ആയും, കുഞ്ഞൻ ആയും, കുഞ്ഞാട് ആയും, കുബേരനായും, മോഹിനിയായും, ദോസ്ത് ആയും, ജോക്കർ ആയുമൊക്കെ ഒത്തിരി കഥാപാത്രങ്ങളിലൂടെ ഞങ്ങളെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും അതിശയിപ്പിക്കുക്കയും ചെയ്ത് മലയാളികളുടെ സ്വന്തം ജനപ്രിയ നായകൻ ആയി മാറിയ ദിലീപ് ഏട്ടന് പിറന്നാൾ ആശംസകൾ നേരുന്നു.!❤️






No comments

Featured post

22 Years Of Valyettan

 22 Years Of Valyettan  ________ 2000 സെപ്റ്റംബർ 10ന് തിരുവോണ ദിനത്തിലാണ് വല്യേട്ടൻ തിയേറ്ററുകളിൽ എത്തിയത്.മലയാള സിനിമയിലെ നാളിതുവരെയുള്ള എല...