1989 NATIONAL AWARD CONTROVERSY REAL TRUTH
1989 ദേശീയ അവാർഡിൽ മികച്ച നടൻ ആയി തിരഞ്ഞെടുക്കപ്പെട്ടത് ഒരു വടക്കൻ വീരഗാഥ, മതിലുകൾ എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് മമ്മൂക്കയെ ആയിരുന്നത് എല്ലാവർക്കും അറിയാമല്ലോ.
17 അംഗ ജൂറിയിൽ 16 പേരും പിന്തുണച്ച് എതിരില്ലാതെയാണ് മമ്മൂക്ക അന്ന് മികച്ച നടൻ ആയി തിരഞ്ഞെടുക്കപ്പെട്ടത്. 17 പേരിൽ ഒരാൾ ആയ ശ്രീകുമാരൻ തമ്പി അന്ന് മോഹൻലാലിന് ബെസ്റ്റ് ആക്ടർ പുരസ്‌ക്കാരമോ, സ്പെഷ്യൽ ജൂറി പുരസ്‌ക്കാരമോ എങ്കിലും കൊടുക്കണം എന്ന് ശക്തമായി വാദിച്ചെങ്കിലും മറ്റുള്ള 16 ജൂറി മെമ്പർമാരും ആ ആവശ്യം തള്ളിക്കളയുകയും മോഹൻലാലിന് പ്രത്യേക പരാമർശം മാത്രം അന്ന് കൊടുക്കുകയും ചെയ്തു.! സ്പെഷ്യൽ ജൂറി അവാർഡ് ബംഗാളി സംവിധായകൻ അമിതാഭ് ചക്രബർത്തിക്കും ലഭിച്ചു.
പക്ഷേ, മോഹൻലാലിന് കിട്ടിയ ഈ പരാമർശം വർഷങ്ങൾ കഴിഞ്ഞു സ്പെഷ്യൽ ജൂറി അവാർഡ് ആക്കി മാറ്റാൻ ശ്രമിക്കുകയായിരുന്നു മോഹൻലാലും അദ്ദേഹത്തിന്റെ ചില പാൽക്കുപ്പി ഫാൻസും.!
കൂടാതെ ശ്രീകുമാരൻ തമ്പിയും പല ഇന്റർവ്യൂകളിൽ മോഹൻലാലിന് ഞാൻ വാദിച്ച പ്രകാരം ആണ് അന്ന് ജൂറിയിൽ ഉണ്ടായിരുന്നവർ സ്പെഷ്യൽ ജൂറി അവാർഡ് കൊടുത്തത് എന്നു പറഞ്ഞു കൊണ്ടേ ഇരുന്നു.!
മോഹൻലാലും തന്റെ ഒഫീഷ്യൽ കംപ്ലീറ്റ് ആക്ടർ വെബ്‌സൈറ്റിലും സ്പെഷ്യൽ ജൂറി അവാർഡ് ആക്കി ജനങ്ങളെ തെറ്റി ധരിപ്പിച്ചു.! ഈ അടുത്തിടെ ലാൽ സലാം പരിപാടിയിൽ ശ്രീകുമാരൻ തമ്പിയും മോഹൻലാലും ഈ സ്പെഷ്യൽ ജൂറി അവാർഡിനെ പറ്റി എടുത്ത് പറയുകയും ചെയ്തിരുന്നു.!
പക്ഷേ, ചരിത്രം ഒരിക്കലും മായ്ക്കാൻ പറ്റില്ല. അത് കൊണ്ട് തന്നെ ആണ് മന്നാഡിയാർ ബ്രദേഴ്‌സ് ഇത് തെളിയിക്കാൻ ആയി അന്ന് ദിന പത്രങ്ങളിൽ വന്ന വാർത്ത ഇന്ന് പുറത്തു വിടുന്നത്.!
പോസ്റ്റിന്റെ കൂടെയുള്ള പത്ര കട്ടിങ്ങിൽ ഉള്ളത് അന്നത്തെ പ്രമുഖ പത്രത്തിന്റെ ഫ്രണ്ട് പേജിൽ ചെറിയ ഒരു കോളത്തിൽ മോഹൻലാലിന് കിട്ടിയ പരാമർശം വാർത്ത ആയതാണ്. സ്പെഷ്യൽ ജൂറി അവാർഡ് കിട്ടിയ അമിതാഭ് ചക്രബർത്തിയുടെ പേരും അകത്തുള്ള പേജിൽ കൊടുത്തിട്ടുള്ളതും കൂടെ ചേർക്കുന്നു.
മിസ്റ്റർ മോഹൻലാൽ, നിങ്ങൾ സ്വന്തം ചിത്രങ്ങളുടെ കളക്ഷൻ കിട്ടുന്നതിന്റെ നാലിരട്ടി തള്ളുന്ന പോലെ അവാർഡ് വരെ തള്ളി സ്വന്തം പേരിലാക്കാൻ ശ്രമിച്ചതാണ് നിങ്ങൾക്ക് പറ്റിയ തെറ്റ്.!
സത്യങ്ങൾ മറച്ചു വച്ചു എല്ലാ കാലവും എല്ലാവരെയും പറ്റിക്കാൻ പറ്റില്ല. സൂര്യൻ അതിന്റെ കറുത്ത മറ വിട്ടു പുറത്തു വരുന്നത് പോലെ ആണ് സത്യത്തിന്റെ കാര്യവും. മൂടി വെക്കാം മറച്ചു വെക്കാം. പക്ഷേ ഒരു നാൾ, ഒരു നാൾ അത് പുറത്തു വരും. അത് നിങ്ങളും നിങ്ങളുടെ ഫാൻസ് കൂട്ടവും ഒന്നോർക്കുന്നത് നല്ലതാണ് !
Post a Comment